St Mary's Malankara Syrian Catholic Church "Kallamam"
We pray together thus we serve one another, it is faith, hope and charity that unites us in christ.
United in christ, serving with faith, hope and charity


തെക്കൻ മേഖലയുടെ പ്രകാശ സ്തംഭം കല്ലാമം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയം സുവർണ്ണ ജൂബിലിയുടെ നിറവിൽ ആയിരിക്കുമ്പോൾ നമ്മൾ എന്നും ഏറെ കടപ്പെട്ടിരിക്കുന്നത് 1975 ൽ നമ്മുടെ മിഷൻ സ്ഥാപിച്ച ഭാഗ്യ സ്മരണാർഹനായ റൈറ്റ് റവ. ഫിലിപ്പ് ഉഴനെല്ലൂർ കോർപിസ്കോപ്പയോടാണ് "ഞാൻ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കിൽ എനിക്ക് ദുരിതം "[1 കോറി 9:16] എന്ന വിശുദ്ധ പൗലോസ് അപ്പോസ്തലന്റെ ബോധ്യം അക്ഷരാർത്ഥത്തിൽ ഉൾക്കൊണ്ട വന്ദ്യ ഫിലിപ്പ് അച്ഛൻ 5 പതിറ്റാണ്ടിലധികം നീണ്ടുനിന്ന തെക്കൻ മേഖലയിലെ പ്രേക്ഷിത യാത്രയാണ് ഇന്ന് ജനഹൃദയങ്ങളിൽ ഓർമ്മയായി നിലകൊള്ളുന്നത്. ഭാഗ്യ സ്മരണാർഹനായ ബെനഡിക്ട് തിരുമേനിയുടെ അനുഗ്രഹാശികളോടെ വന്നിട്ടിലെ പച്ചൻ 60ലേറെ മിഷനുകൾ സ്ഥാപിച്ചതിലൂടെ അവരെ ദൈവത്തോട് അടുപ്പിക്കുക മാത്രമല്ല. അവരെ ഭൗതികമായ സഹായിക്കുന്നതിനായി സ്കൂളുകൾ, തീപ്പെട്ടി കമ്പനി, മെഴുകുതിരി ഫാക്ടറി, പരമ്പരാഗത തൊഴിൽ സൊസൈറ്റുകൾ തുടങ്ങി നിരവധി പ്രസ്ഥാനങ്ങൾക്ക് തുടക്കം കുറിച്ചു. വന്ധ്യ അച്ഛൻ സ്ഥാപിച്ച സ്കൂളുകൾ ആയിരക്കണക്കിന് സഭാ മക്കൾക്കും, അക്രൈസ്തവർക്കും അവരുടെ പാപി കരു പിടിപ്പിക്കുന്ന സങ്കേതങ്ങളായി ഇന്ന് നിലകൊള്ളുന്നു. തെക്കൻ മേഖലയിൽ ഉണ്ടായി വലിയ വളർച്ചയുടെ പുറകിൽ വലിയ ഫിലിപ്പച്ചന്റെ കഠിനാധ്വാനം കൊണ്ട് തന്നെ അദ്ദേഹത്തെ അക്ഷരാർത്ഥത്തിൽ തെക്കൻ മേഖലയുടെ അപ്പോസ്തലൻ എന്നോ തെക്കൻ മേഖലയുടെ പ്രകാശ സ്തംഭം എന്നോ വിശേഷിപ്പികുന്നതാകും ഉചിതം ഇന്ന് അദ്ദേഹം വൈദികർക്ക് സമർപ്പിതർക്ക്, വിശ്വാസികൾക്ക് കുഞ്ഞുങ്ങൾക്ക് എന്നും പഠിപ്പിച്ചാലും പഠിപ്പിച്ചാലും തീരാത്ത ഒരു പുസ്തകവും മാതൃകയുമായിരിക്കുമെന്ന് നിസ്സംശയം പറയാം. അദ്ദേഹം തുടങ്ങിവച്ച നമ്മുടെ ഇടവക കൂട്ടായ്മയുടെ ആത്മീയവും ഭൗതികവുമായ വളർച്ചയ്ക്ക് അന്നുമുതൽ ഇന്നുവരെ സഹകരിച്ചതും സഹകരിക്കുന്നതും ആയ വൈദികർ, സിസ്റ്റേഴ്സ്, ശെമ്മാശന്മാർ, ഉപദേശിമാർ,സെക്രട്ടറിമാർ , ട്രസ്റ്റിമാർ കമ്മിറ്റി അംഗങ്ങൾ ഭക്തസംഘടന ഭാരവാഹികൾ ഇടവക കുടുംബാംഗങ്ങൾ എല്ലാവരെയും പുതുതലമുറയ്ക്ക് ഓർമ്മപ്പെടുത്തേണ്ട ഒരു സുവർണ്ണ നിമിഷമായി നമ്മുടെ ഈ സുവർണ്ണ ജൂബിലി ആഘോഷം മാറട്ടെ. " ഞാൻ വഴിയും ജീവനും സത്യവും ആകുന്നു " എന്ന കർത്താവിന്റെ വാക്യം നമ്മുടെ ഇടവകയുടെ സുവർണ്ണ ജൂബിലി നിറവിൽ പ്രതിനിധീകരിക്കട്ടെ അതുവഴി സുവിശേഷത്തിന്റെ ആനന്ദം നിങ്ങൾക്കെല്ലാവർക്കും കരസ്ഥമാകട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു...
THE SYRO-MALANKARA CATHOLIC HIERARCHY
In the center, there's an emblem or crest, which appears to be the official symbol of the Syro-Malankara Catholic Church.
This church is one of the Eastern Catholic Churches in full communion with the Pope of Rome, with its roots in the Malankara tradition of Indian Christianity. It's based primarily in Kerala, India, and follows the West Syriac liturgical tradition.

Our Gallery
0+
Year's
0+
Charity's
0+
People
0+
Toatal church branches
Our Church services 🙏
Time | Day | am/pm |
---|---|---|
6:00 AM | Sunday | morning |
5:00 pm | Thursday | evening |
5:00 pm | Friday | evening |
മുൻ വികാരിമാർ
Our Jubilee Song🎶
ജൂബിലി തൻ നിറവിൽ
മാതാവിൻ തിരുനാമത്തിൽ
ഈ നാടിൻ അനുഗ്രഗമായി
പൊൻപ്രഭ നിറഞ്ഞ അലയം
ഇത് കല്ലാമo ദൈവാലയം
വിശുദ്ധ്യി യോടെ ഇടവകയൊന്നായി
സ്തുതിച്ചു പാടും മാതാവേ
ഈ ലോക മാതാവേ
ഭൂലോക മാതാവേ ജൂബിലി സുവർണ്ണ ജൂബിലി
കർത്താവിൻ തീരുമാനം പുകഴും
പരിശുദ്ധമം ഈ അലയം
ഈ നാടിൻ ആശ്രയമായി
മലങ്കര ദൈവാലയം
ഇത് കല്ലാമo ദൈവാലയം
ജൂബിലി സുവർണ്ണ ജൂബിലി
Get in Touch

OUR CHURCH
St Mary's Malankara Syriac Catholic
Church Kallamam,
Veeranakavu, trivandrum Kerala 695572

OUR MAIL
kallamamst.marysmalankaracath@gmail.com

OUR PHONE
0484 485 1114